ഹൊനാന്‍ പ്രവിശ്യയില്‍ വാണിരുന്ന ആദ്യ രാജവംശമാണ് ഷാങ്.കാലഘട്ടം ബി.സി 16ആം ശതകം മുതല്‍ 11ആം ശതകം വരെ.ഈ കാലഘട്ടത്തില്‍ വന്‍നഗരങ്ങള്‍ നിര്‍മ്മിയ്ക്കപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള നിര്‍മ്മാണവിദ്യ വശമായിരുന്നു.ഷാംങ് തീ എന്ന ദൈവത്തിന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു.ശേഷം പല രാജവംശങ്ങളും ചൈന ഭരിച്ചു.ചില പ്രധാനപ്പെട്ട രാജവംശങ്ങള്‍ ചിന്‍,ചൗ,ഹാന്‍,സുയി,താങ്,സുങ്,യുവാന്‍,മിങ്,മന്‍ചു ഇവയാണ്.
മതങ്ങള്‍
പ്രധാനമതവിശ്വാസങ്ങള്‍ കണ്‍ഫ്യൂഷ്യനിസം,താവോയിസം,ബുദ്ധിസം ഇവയാണ്.
കാലാവസ്ഥ
ചൈനയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അതിശൈത്യവും തെക്ക്,മദ്ധ്യഭാഗങ്ങളില്‍ കുറഞ്ഞ ശൈത്യവും അനുഭവപ്പെടുന്നു.കിഴക്ക് തെക്ക് പ്രദേശങ്ങളില്‍ ചൂടാണ് അനുഭവപ്പെടുന്നത്.എന്നാല്‍ ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറന്‍ മരുപ്രദേശങ്ങലിലാണ്.ശൈത്യമേറിയ മാസം ജനുവരിയും ചൂടേറിയ മാസം ജൂലായും ആണ്.ഇവിടെ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റനുഭവപ്പെടുന്നത് ആഗസ്റ്റ് മാസത്തിലാണ്.
ഭൂമിശാസ്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.