വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യവും. വലിപ്പത്തില്‍ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയില്‍ ജനവാസം കുറവാണ്. ആര്‍ട്ടിക് പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.
ആരോഗ്യം, വിദ്യാഭ്യാസം, സമൂഹക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകള്‍ സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിന്റെ വരുമാനത്തേക്കാള്‍ കൂടുതലാണ്. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സര്‍ക്കാരിന് പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇടപെടാവുന്നതാണ്. എന്നാല്‍ ഇത്തരം കേന്ദ്രനിയമങ്ങള്‍ തള്ളിക്കളയാനും സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. അപൂര്‍വമായേ അപ്രകാരം സംഭവിക്കുന്നുള്ളൂ എന്നുമാത്രം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവന്‍ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു. രാജ്ഞിയുടെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഉണ്ട്.
ഭൂമിശാസ്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക.
വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍
Several nations listed here straddle both North and South America or can also be considered Caribbean.